ന്യൂഡല്‍ഹി: വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്നുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിയറ്റ്‌നാമിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ ഫാം മിന്‍ ചിന്നിനെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടെലഫോണിലൂടെയാണ് ഇരുനേതാക്കളും ആശയവിനിമയം നടത്തിയത്.
Also Read: വണ്ടിപ്പെരിയാർ കൊലപാതകം: രാഷ്ട്രീയ മുതലെടുപ്പുകൾക്കെതിരെ അഭ്യർത്ഥനയുമായി പെൺകുട്ടിയുടെ അച്ഛൻ
ഫാം മിന്‍ ചിന്നിന് കീഴില്‍ ഇന്ത്യ-വിയറ്റ്‌നാം ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയെക്കുറിച്ച് ഇരു രാജ്യങ്ങളും സമാനമായ കാഴ്ചപ്പാടാണ് പങ്കിടുന്നതെന്നും അതിനാല്‍ പ്രാദേശിക ഭദ്രത, അഭിവൃദ്ധി, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിനെതിരെ പരസ്പര സഹകരണവും കൂടിയാലോചനകളും തുടരണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാര്‍ഷികമായ 2022ല്‍ ഉചിതമായ രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ഉചിതമായ സമയം തെരഞ്ഞെടുത്ത് ഇന്ത്യ സന്ദര്‍ശിക്കാന്‍ നരേന്ദ്ര മോദി വിയറ്റ്‌നാം പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.
Post Your Comments