മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.കെ വാരിയർ അന്തരിച്ചു. നൂറ് വയസായിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു നൂറാം പിറന്നാൾ ആഘോഷിച്ചത്. 76 വർഷമായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ കേന്ദ്ര ഭരണസമിതിയായ ട്രസ്റ്റ് ബോർഡിൽ ഡോ. പി.കെ.വാരിയറുണ്ടായിരുന്നു. പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി രാജ്യം ആദരിച്ച വ്യക്തിയാണ്.
പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നു. എൻജിനീയറാകാൻ ചെറുപ്പത്തിൽ മോഹിച്ചയാൾ, കുടുംബവഴിയിലെ വൈദ്യപാരമ്പര്യം തന്നെ പിന്നീട് തുടരുകയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്തു വിപ്ലവം തലയ്ക്കുപിടിച്ച് പഠനം നിർത്തിപ്പോയ കൃഷ്ണൻകുട്ടി വാരിയർ, സമരപുളകങ്ങൾ അരച്ചുചേർത്താൽ ജീവിതമരുന്നാവില്ലെന്നു വൈകാതെ തിരിച്ചറിഞ്ഞു വൈദ്യപഠനം തുടരുകയായിരുന്നു.
Post Your Comments