തിരുവനന്തപുരം: കർമ്മോത്സുകവും സമർപ്പിതവുമായ ജീവിതത്തിലൂടെ ആയുർവേദത്തിന്റെ പെരുമ ലോകത്തോളം വളർത്തിയ വൈദ്യ ശ്രേഷ്ഠനാണ് ഡോക്ടർ പി കെ വാര്യർ എന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.
പാരമ്പര്യവിധികളിൽ നിന്നും വ്യതിചലിക്കാതെ തന്നെ ശാസ്ത്രസാങ്കേതിക വിദ്യകളെ ചേർത്തുകൊണ്ട് ആയുർവേദത്തിന് ആഗോളതലത്തിൽ സ്വീകാര്യത നേടുന്നതിന് പ്രയത്നിച്ചവ്യക്തിത്വമാണ് ഡോ. പി കെ വാര്യർ എന്നും പ്രകൃതിയെ അറിവിന്റെ ഉറവിടമാക്കുകയും വേദനിക്കുന്നവർക്കുള്ള സ്വാന്തന സാന്നിധ്യമായി സ്വയം മാറുകയും ചെയ്തയാളാണ് അദ്ദേഹമെന്നും മന്ത്രി വ്യക്തമാക്കി.
ആയുർവേദത്തെ ലോകശ്രദ്ധയിലേക്ക് നയിക്കുന്നതോടൊപ്പം വിദേശ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിനും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ചികിത്സാ രീതികൾക്ക് വലിയ പങ്കുണ്ടെന്നും വൈദ്യരത്നം പി എസ് വാരിയർ തുടങ്ങിവച്ച ആര്യവൈദ്യശാലയിലൂടെ കോട്ടയ്ക്കൽ എന്ന ഗ്രാമത്തെ ആഗോള പ്രശസ്തമാക്കുന്നതിൽ പി കെ വാര്യർ എന്ന ആയുർവേദാചാര്യന്റെ പ്രയത്നം വിലമതിക്കാനാവാത്തതാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
Post Your Comments