പാലക്കാട് : ഗെയിമിനടിമയായ മകൻ കാരണം ലക്ഷങ്ങൾ നഷ്ടപ്പെട്ട് ഒരു കുടുംബം. ഹൈസ്കൂള്‍ അധ്യാപകനായി വിരമിച്ച പിതാവിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിനൊപ്പം മകനെയോര്‍ത്ത് ഏറെ ആഗ്രഹിച്ച് പണിതീര്‍ത്ത പുത്തന്‍ വീട് ഉപേക്ഷിച്ച് ഒഴിഞ്ഞ സ്ഥലത്തേക്കും മാറേണ്ടിവന്നു.
പഠനത്തിൽ ഒന്നാമനായിരുന്ന മകന് അത് ഉപേക്ഷിച്ച് വീട്ടിലെ ഒറ്റമുറിക്കുള്ളില്‍ ഇരിപ്പായി. ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചുപോകുകയാണ്. പഠിപ്പിച്ച കുട്ടികളൊക്കെ ബഹുമാനത്തോടെ നോക്കുമ്പോൾ മകൻ കാണുന്നത് പഴഞ്ചനായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
മകന് കംപ്യൂട്ടർ കാര്യങ്ങളിൽ വലിയ താൽപര്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗെയിമിനോട് താൽപര്യം കൂടിയതോടെ പഠനത്തിൽ ശ്രദ്ധയില്ലാതായി. സ്കൂളിൽ പോകാതെ ഗെയിം കളിച്ചിരിക്കും. എന്തെങ്കിലും ചോദിച്ചാൽ തട്ടിക്കയറുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയാണ് മകൻ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്. ഗെയിം കളി വിലക്കിയാൽ വീടുവിട്ട് ഇറങ്ങിപോവുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments