ഡൽഹി: ശബ്ദമലിനീകരണത്തിനെതിരായ നിയമങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. നിശ്ചിത സമയത്തിനു ശേഷം പടക്കം പൊട്ടിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്ന തരത്തിൽ സർക്കാർ നിയമം പരിഷ്കരിച്ചു. ഇത് പ്രകാരം മുൻ നിശ്ചയപ്രകാരമുള്ള സമയം കഴിഞ്ഞും ആൾതാമസമുള്ള സ്ഥലത്ത് പടക്കം പൊട്ടിച്ചാൽ 1000 രൂപയും നിശബ്ദ സോണുകളിൽ പടക്കം പൊട്ടിച്ചാൽ 3000 രൂപയും പിഴ ഈടാക്കും.
നിശ്ചിത സമയം കഴിഞ്ഞും ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ, ജാഥകൾ, വിവാഹ സത്കാരങ്ങൾ എന്നിവിടങ്ങളിൽ പടക്കം പൊട്ടിച്ചാൽ സംഘാടകർ 10,000 രൂപ വരെ പിഴ ഒടുക്കണം.ഇത് നിശബ്ദ സോണിൽ ആണെങ്കിൽ പിഴ 20,000 രൂപ ആകും. കുറ്റം വീണ്ടും ആവർത്തിച്ചാൽ 40,000 രൂപയും മൂന്നാമതും ആവർത്തിക്കുകയാണെങ്കിൽ ഒരുലക്ഷം രൂപയും പിഴയായി നൽകേണ്ടി വരുമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു.
കുറ്റം ആവർത്തിച്ചാൽ പോലീസ് സ്ഥലം സീൽ വയ്ക്കുന്നതു പോലുള്ള കടുത്ത നടപടികളും ഉണ്ടായേക്കാം. ജനറേറ്റർ പോലുള്ള ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങൾ കൊണ്ടുണ്ടാക്കുന്ന ശബ്ദമലിനീകരണവും പരിഷ്കരിച്ച നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments