CricketLatest NewsNewsSports

താരങ്ങൾക്ക് കോവിഡ്: ഇന്ത്യ-ശ്രീലങ്ക പരമ്പര മാറ്റിവെച്ചു

കൊളംബോ: ശ്രീലങ്കൻ ക്യാമ്പിലെ കൂടുതൽ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം നീട്ടി. ഈ മാസം 13നായിരുന്നു പരമ്പരയിലെ ആദ്യ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങൾ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും.

ലങ്കൻ ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. ഇനിയും കേസുകൾ കൂടാൻ സാധ്യതയുള്ളതിനാൽ ടീമിന്റെ ഐസൊലേഷൻ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചത്.

Read Also:- അടുത്ത രണ്ട് ലോക കപ്പിൽ ഒന്നിലെങ്കിലും ഇന്ത്യക്കായി കളിക്കണം: കാർത്തിക്

നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ താരങ്ങൾ ക്വാറന്റീനിലാണ്. ലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങൾക്കും നാല് സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കൻ ടീമിലേക്കും കോവിഡ് കടന്നു കൂടിയത്. അതിനാൽ തന്നെ ക്വാറന്റീനിൽ യാതൊരു ഇളവും ശ്രീലങ്കൻ താരങ്ങൾക്ക് ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button