ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്. ഒരാഴ്ചയായി പ്രതിദിന കേസുകളുടെ ശരാശരിയില്‍ എട്ട് ശതമാനം കുറവുണ്ടായി. 90 ജില്ലകളില്‍ നിന്നാണ് കേസുകളുടെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 66 ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് പത്തു ശതമാനത്തിനു മുകളിലാണ്.
Read Also : ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല നൽകി സർക്കാർ
അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയിലധികവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. കേരളത്തിലെ എല്ലാ ജില്ലകളിലേയും സ്ഥിതി ആശങ്കജനകമാണെന്ന് വെള്ളിയാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആരോഗ്യവകുപ്പ് ജോ.സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ഉത്തരാഖണ്ഡിലെയും ഹിമാചല്‍പ്രദേശിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കു വഴിയൊരുക്കുമെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments