ന്യൂഡല്‍ഹി : തലസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട. ഡല്‍ഹി പോലീസ് ഇതുവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് ഇന്ന് നടന്നത്. 2500 കോടിയലധികം രൂപ വിലവരുന്ന 350 കിലോഗ്രാം ഹെറോയിനാണ് ഇന്ന് പിടികൂടിയത്.
സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്‍ വിഭാഗമാണ് പരിശോധന നടത്തിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയാണ് പിടികൂടിയത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Post Your Comments