ബ്രസീലിയ: അർജന്റീനയെയും നായകൻ ലയണൽ മെസ്സിയേയും പിന്തുണയ്ക്കുന്ന ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് സൂപ്പർതാരം നെയ്മർ. സ്വന്തം നാടിനെ മറന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്ന് നെയ്മർ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. കോപ അമേരിക്ക ഫൈനൽ ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് സൂപ്പർതാരത്തിന്റെ വിമർശനം.
സൂപ്പർതാരം ലയണൽ മെസ്സിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഫുട്ബോൾ ആരാധകർ ബ്രസീലിലുണ്ട്. മെസ്സിയുടെ ചിത്രം ശരീരത്തിൽ പച്ചകുത്തി വരെ വാർത്തകളിൽ നിറഞ്ഞവരുണ്ട്. മെസ്സിക്ക് ഒരു കിരീടം വേണമെന്ന ആഗ്രഹമാണ് ആരാധകർക്ക്. എന്നാൽ കോപ ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനയിറങ്ങുമ്പോൾ ചില ആരാധകർ രാജ്യത്തിനെതിരെ നിൽക്കുന്നതാണ് നെയ്മറിനെ ചൊടിപ്പിച്ചത്.
Read Also:- സന്തോഷത്തോടെ ഇരിക്കാനും, ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ‘വെള്ളം’ കുടിക്കൂ
‘ഞാനൊരു ബ്രസീലുകാരനാണ്, അതിൽ അഭിമാനിക്കുന്നയാൾ. കായികമേഖലയിലാകട്ടെ, ഫാഷൻ രംഗത്താകട്ടെ, ഇനി ഓസ്കാർ വേദിയിലാകട്ടെ, ബ്രസീലും ബ്രസീലുകാരും മുന്നിലെത്തുന്നതാണ് എനിക്ക് പ്രിയം’ നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മാരക്കാന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് അർജന്റീന-ബ്രസീൽ കലാശപ്പോര്.
Post Your Comments