ഡൽഹി: രാജ്യത്ത് തൊഴിൽ സാധ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരുമെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ മറികടന്നെന്നും വരുന്ന മാസങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ വർധന ഉണ്ടാകുമെന്നും മന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാക്‌സിനേഷൻ വേഗത്തിലാക്കിയത് രാജ്യത്തെ വിപണിക്ക് ഊർജം നൽകിയെന്നും സാമ്പത്തിക മേഖല കൊറോണ ഭീതിയെ അതിജീവിച്ചതിന് തെളിവാണ് ഇ-വേ ബില്ലുകളിലെ വർധനയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കോവിഡിനെതിരെ സംയുക്തമായി പോരാടണമെന്ന് നരേന്ദ്ര മോദി: പിന്തുണ ഉറപ്പെന്ന് വിയറ്റ്‌നാം പ്രധാനമന്ത്രി
കഴിഞ്ഞ മാസത്തിലുണ്ടായ ജിഎസ്ടി വരുമാനത്തിലെ കുറവ് കാര്യമാക്കേണ്ടെന്നും
ഈ മാസം മുതൽ ജിഎസ്ടി വരുമാനത്തിൽ കാര്യമായ വർധനവുണ്ടാകുമെന്നുമാണ് ധനകാര്യമന്ത്രാലയത്തിന്റെ നിഗമനം. മന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Post Your Comments