ന്യൂഡൽഹി : സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ മറികടന്നെന്ന് കേന്ദ്ര സർക്കാർ. സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചതായി അവകാശപ്പെടുന്നത്. തൊഴിൽ സാധ്യത വളരെ വേഗം ഉയരുമെന്നും മന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.
വാക്സിനേഷൻ വേഗത്തിലാക്കിയത് രാജ്യത്തെ വിപണിക്ക് ഊർജം നൽകി. സാമ്പത്തിക മേഖല കൊറോണ ഭീതിയെ അതിജീവിച്ചതിന് തെളിവാണ് ഇ-വേ ബില്ലുകളിലെ വർധന. ഈ മാസം മുതൽ ജിഎസ്ടി വരുമാനത്തിൽ കാര്യമായ വർധനവുണ്ടാകുമെന്നും അവലോകന റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക വഴി സാമ്പത്തിക മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു. ഇതിനായി 23123കോടി രൂപയുടെ പാക്കേജിന് ധനകാര്യമന്ത്രാലയം അംഗീകാരം നൽകി. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനത്തിലെ കുറവ് കാര്യമാക്കേണ്ടെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ അഭിപ്രായം.
Post Your Comments