ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന്‍റെ തിരിച്ചടിയിൽ നിന്നും സമ്പദ്വ്യവസ്ഥ കരകയറുകയാണെന്ന് ധനമന്ത്രാലയം. ധനകാര്യ പാക്കേജുകൾ, ധനനയം, വാക്സിനേഷൻ എന്നിവയാണ് സമ്പദ്വ്യവസ്ഥക്ക് കരുത്താകുന്നതെന്നും ധനമന്ത്രാലയം അറിയിച്ചു.
ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും അതിവേഗത്തിലുള്ള വാക്സിനേഷനും രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന് സഹായകമാവുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ സംബന്ധിക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട പരാമര്‍ശമുള്ളത്.
Read Also : സുരേന്ദ്രന്റെയും ചെന്നിത്തലയുടെയും പേര് പറയാന്‍ പീഡനം, ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സരിത്ത്, മൊഴിയെടുക്കും
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി 23,123 കോടിയുടെ പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് പാക്കേജില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.
Post Your Comments