ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു. ലഷ്‌കർ ഇ ത്വയ്ബ ഭീകരനെയാണ് വധിച്ചത്. മൂന്ന് ഭീകരരെയാണ് ശനിയാഴ്ച്ച അനന്തനാഗിൽ സൈന്യം വധിച്ചത്.
ശനിയാഴ്ച്ച ഉച്ചയോടെയാണ് അനന്തനാഗിൽ ഏറ്റുമുട്ടൽ ഉണ്ടായത്. വധിച്ച ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ തിരിച്ചറിയാനുള്ള നടപടി ക്രമങ്ങൾ സൈന്യം ആരംഭിച്ചു.
അരീഫ് ഹസം എന്ന ഭീകരനെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. 2019 ൽ ഹവീൽദാർ മൻസൂർ ബെയ്ഗ് കൊല്ലപ്പെടാൻ ഇടയായ ഭീകരാക്രമണ കേസിലെ പ്രതിയാണ് ഇയാളെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്.
Read Also: അബോര്‍ഷന്‍ പുല്ലുപറിക്കുപോലെ സുഖകരമായ ഇടപാടാണെന്ന് പറഞ്ഞെഴുതിയ പലതിനോടും വിയോജിപ്പ്: വൈറൽ പോസ്റ്റ്
Post Your Comments