Latest NewsNewsIndia

യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത് ബിജെപി സര്‍ക്കാര്‍ തന്നെ : സര്‍വേ ഫലം

2017-ല്‍ 312 സീറ്റുമായിട്ടാണ് യോഗി സര്‍ക്കാർ അധികാരമേറ്റത്

ന്യൂഡല്‍ഹി : യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തന്നെ വീണ്ടും യുപിയില്‍ അധികാരത്തിലെത്തുമെന്ന് സര്‍വ്വേ ഫലം. ഐ എ എന്‍ എസ്- സീവോട്ടര്‍ സര്‍വ്വേ ഫലത്തിലാണ് ഇക്കാര്യം പറയുന്നത്. 52 ശതമാനം പേരാണ് യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. 37 പേര്‍ മറിച്ചും ചിന്തിക്കുന്നു.

2017-ല്‍ 312 സീറ്റുമായിട്ടാണ് യോഗി സര്‍ക്കാർ അധികാരമേറ്റത്. ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ്.പി- 47 സീറ്റും, ബി.എസ്.പി-19 സീറ്റും മാത്രമാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്. ഇത്തവണയും ഇവര്‍ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്.

Read Also  :  ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി വാട്‌സ് ആപ്പ്, സ്വകാര്യതാ നയം നടപ്പിലാക്കില്ല

അതേസമയം, പുതിയ കേന്ദ്ര മന്ത്രിസഭ ചുമതലയേറ്റാല്‍ രാജ്യത്തെ കോവിഡ് പ്രതിസന്ധിക്ക് കുറവ് വരുമെന്ന് 46 ശതമാനം പേര്‍ ഇതേ സര്‍വേയില്‍ ഉത്തരം നല്‍കി. മന്ത്രിസഭയിലെ അംഗങ്ങള്‍ മാറിയാലും രാജ്യത്തിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്ന് 41 ശതമാനം ആള്‍ക്കാര്‍ കരുതുന്നു. 1200 പേരുടെ ഇടയിലാണ് സര്‍വേ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button