KeralaNattuvarthaLatest NewsIndiaNewsCrime

പാർട്ടിയിലെ കോടതി തീരുമാനിക്കുമോ? ഇതിലും കൂടിയ തീവ്രത വേറെ ഉണ്ടോ?: വണ്ടിപ്പെരിയാറിൽ മൗനം ആചരിക്കുന്നവർക്കെതിരെ ആശ ഷെറിൻ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ പ്രതി ഡി.വൈ.എഫ്.ഐ നേതാവ് അർജുനെതിരെ ശബ്ദമുയർത്താത്ത മാധ്യമങ്ങൾക്കും പാർട്ടി നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബീഗം ആശ ഷെറിൻ. ആറു വയസുകാരിയായ പിഞ്ചുബാലികയെ മൂന്ന് വർഷത്തിലധികമായി അർജുൻ പീഡിപ്പിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ച ശേഷം വീടിനുള്ളിൽ കെട്ടിത്തൂക്കിയത്. വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറാകാത്ത മാധ്യമങ്ങളെയും നേതാക്കളുടെ ഇരട്ടത്താപ്പിനെയുമാണ് ആശ ഷെറിൻ വിമർശിക്കുന്നത്.

‘പീഡിപ്പിക്കപ്പെട്ടു കെട്ടിതൂക്കിയ ആ പെൺകുഞ്ഞിന് വേണ്ടി എന്തെ മെഴുകുതിരി ഇല്ലേ? ഇതിലും കൂടിയ തീവ്രത വേറെ ഉണ്ടോ, അതോ പാർട്ടിയിലെ ഞങ്ങളുടെ കോടതിയും ജഡ്ജിയും തീരുമാനിക്കുമോ, ചാനൽ മാമാമാർക്ക് അന്തിചർച്ചയ്ക്ക് ഉള്ള പരസ്യം കുറഞ്ഞു പോകുമോ ഈ കുഞ്ഞിന് വേണ്ടി മിണ്ടിയാൽ?’ എന്ന് ചോദിക്കുകയാണ് ആശ. തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ വികാരനിർഭരയായി ആണ്
യുവതി സംസാരിക്കുന്നത്.

Also Read:ജൂനിയർ താരങ്ങളുടെ ഉത്തരവാദിത്വം ദ്രാവിഡ് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്: ചഹൽ

പാർട്ടിക്ക് കോടതിയുണ്ട്, ജഡ്ജിയുണ്ട് എന്ന് പറയാതെ, പീഡനത്തിന്റെ തീവ്രത അന്വേഷിക്കാതെ നിയമം നോക്ക്. എന്തുകൊണ്ടാണ് വണ്ടിപ്പെരിയാറിലെ കേസ് മാധ്യമങ്ങൾ ചർച്ച ചെയ്യാത്തതും ഒരു പ്രധാന വിഷമായി നോക്കി കാണാത്തതുമെന്നും യുവതി ചോദിക്കുന്നത്. സമാന അഭിപ്രായം തന്നെയാണ് സോഷ്യൽ മീഡിയകളിൽ നിന്നും ഉയരുന്നത്. ആറു വയസുകാരിയായ പിഞ്ചുകുഞ്ഞിനെ നിഷ്കരുണം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്കെതിരെ ശബ്ദമുയർത്താൻ, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ, പ്രതിഷേധം നടത്താൻ പോലും ആരും മുന്നിട്ടിറങ്ങാത്തത് എന്തെ എന്നും ചോദ്യമുയരുന്നുണ്ട്. വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button