ഇന്‍ഡോര്‍: സ്നേഹിച്ചു വിവാഹിതരായി ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ ഭർത്താവ് മകളുമായി ഒളിച്ചോടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
ജൂലായ് അഞ്ചിനാണ് സംഭവം. വിവാഹം കഴിഞ്ഞ് 15 ദിവസം ആയപ്പോൾ സ്ത്രീയുടെ മകളുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. സന്തോഷ് സിങ് എന്നയാൾക്കെതിരെയാണ് സ്ത്രീയുടെ പരാതി. മകളെയും ഭര്‍ത്താവിനെയും കണ്ടെത്തണമെന്നാണ് യുവതിയുടെ ആവശ്യം.
read also:അമ്പലപ്പുഴ മണ്ഡലത്തിലെ വീഴ്ച: അന്വേഷണത്തിന് സിപിഎം, ജി സുധാകരനെതിരെ സംസ്ഥാന സമിതിയിൽ രൂക്ഷ വിമര്‍ശനം
പരസ്പരം സ്‌നേഹിച്ചിരുന്ന ഇരുവരും 15 ദിവസം മുന്‍പാണ് വിവാഹിതരായത്. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ മകളെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ജൂലായ് അഞ്ചാം തീയതി വീട്ടിലെത്തിയ സന്തോഷ് മകളെ നിര്‍ബന്ധപൂര്‍വം കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. മകള്‍ പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടും വലിച്ചിഴച്ച് കയറ്റുകയായിരുന്നുവെന്നും ഉറക്കെ നിലവിളിച്ചിട്ടും രക്ഷപ്പെടുത്താന്‍ ആരും തയ്യാറിയില്ലെന്നും സ്ത്രീ പരാതിയില്‍ പറയുന്നു.
Post Your Comments