കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോടു ചോദിച്ചു. വിഷയത്തിൽ പെരുമ്പാവൂർ സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
വിസ്മയ കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ പ്രതിസ്ഥാനത്തു വന്ന നിലവിലെ സാഹചര്യം പരിഗണിച്ച്, സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന വ്യവസ്ഥ നടപ്പാക്കുന്നതിൽ സർക്കാരിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു. ഡൗറി പ്രൊഹിബിഷൻ ഓഫിസേഴ്സ് നിയമം നടപ്പിൽ വരുത്താത്തതിന്റെ കാരണം എന്താണെന്ന് ചോദിച്ച കോടതി ഈ വിഷയങ്ങളിൽ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണം എന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
Post Your Comments