![](/wp-content/uploads/2020/03/kochin-international-airport.jpg)
കൊച്ചി: കോവിഡ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം രാജ്യത്ത് മൂന്നാം സ്ഥാനം നേടി. കോവിഡ് രണ്ടാംതരംഗം വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനിടെ പുറത്തു വന്ന പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read Also: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട : 45 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി
ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലെ കണക്ക് പ്രകാരമാണ് രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാർ വന്നുപോയ വിമാനത്താവളങ്ങളിൽ കൊച്ചി മൂന്നാം സ്ഥാനം നേടിയത്.
ജൂൺ മാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ട് ഇരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ഇരുപത് വർഷത്തിനിടെ ആദ്യമായാണ് കൊച്ചി വിമാനത്താവളം ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്നത്. 20 വർഷത്തോളമായി അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്തായിരുന്നു കൊച്ചി വിമാനത്താവളം.
5,89,000 രാജ്യാന്തര യാത്രക്കാരാണ് 2021 മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ കൊച്ചിയിലെത്തിയത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ഡൽഹി വിമാനത്താവളമാണ്. മുംബൈ വിമാനത്താവളമാണ് രണ്ടാം സ്ഥാനം നേടിയത്. കോവിഡിന് വൈറസ് വ്യാപനത്തിന് മുമ്പ് പ്രതിവർഷം ഒരുകോടി യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിരുന്നത്.
Read Also: തൃത്താല പീഡനക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം: കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയച്ചു
Post Your Comments