ന്യൂഡൽഹി : കോവിഡ് ധനസഹായം നൽകുന്നതിൽ വിദേശത്ത് മരിച്ച ഇന്ത്യക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രo നിര്‍ദേശിക്കുകയോ മലയാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയോ ഉണ്ടായിട്ടില്ല. എന്നാൽ ഇതുമായി ബന്ധപ്പട്ട് വിവിധ പ്രവാസി സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
Read Also : രജനീകാന്തിന്റെ അപരന്‍ കസേരയിൽ കുരുങ്ങി സ്റ്റേജിൽ തലകുത്തി വീണു : വീഡിയോ വൈറൽ
അതേസമയം കേന്ദ്ര- കേരള സര്‍ക്കാറുകള്‍ കോവിഡ് പുനരധിവാസത്തിന് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും വിദേശത്ത് മരിച്ചവരെ എങ്ങനെ ഉള്‍ക്കൊള്ളിക്കും എന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പറയുമ്പോഴും ആ പട്ടികയില്‍ ഗള്‍ഫില്‍ മരിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെടുമോ എന്നതാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത് .
ഗള്‍ഫില്‍ 2000ല്‍ അധികം ഇന്ത്യക്കാരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇവരില്‍ പകുതിയും മലയാളികളാണ്. ഇവരെ ഏതു പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന കാര്യത്തിലാണ് വ്യക്തത ഇല്ലാത്തത്. കേരളമോ, ഇന്ത്യയോ ഇവരെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Post Your Comments