Latest NewsKeralaNewsCrime

ഇവർ ചെയ്ത തെറ്റിന് പാർട്ടിയെ വിമർശിക്കുന്നത് ശരിയല്ല, പ്രസ്ഥാനത്തെ കരിവാരി തേയ്ക്കുന്നത് തെറ്റ്: സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ഒരു വ്യക്തി ചെയ്യുന്ന പ്രശ്നങ്ങൾക്ക് പാർട്ടിയെ പഴി പറയുന്നത് ശരിയായ പ്രവണത അല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. സ്വർണക്കടത്ത് കേസിലും വണ്ടിപ്പെരിയാർ പീഡന, കൊലപാതക കേസിലും പ്രതികളായവരുടെ പാർട്ടി ബന്ധം ഉൾപ്പെടുത്തി സോഷ്യൽ മീഡിയകളിൽ വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാൾ തെറ്റ് ചെയ്തുവെന്ന് കരുതി അയാൾ വിശ്വസിക്കുന്ന പാർട്ടിയെയോ സംഘടനയെയോ വിമർശിക്കുന്നത് ശരിയായ കാര്യമല്ലെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കിയത്.

ഒരു വ്യക്തി ചെയ്ത തെറ്റിന് ഒരു സംഘടനയെ വിമർശിക്കുന്നത് ശരിയല്ലെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. മുമ്പ് കത്വവയിലും ഉന്നാവയിലും പിഞ്ചു കുട്ടികളെ പീഡിപ്പിച്ച് കൊലപെടുത്തിയ സമയത്തും കേരളത്തിൽ പലരും ഇതുപോലെ രാഷ്ട്രീയം നോക്കി മാത്രമായി അഭിപ്രായം പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന താരം ഈ പ്രവണത ശരിയല്ലെന്നും പറയുന്നു. ഒരു വ്യക്തി ചെയ്ത തെറ്റിന് അവർ വിശ്വസിക്കുന്ന പാർട്ടിയെയോ സംഘടനയെയോ വിമർശിക്കുന്നത് ശരിയല്ലെന്നാണ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വാളയാർ മുറിവ് ഉണങ്ങും മുമ്പേ ഇടുക്കി ജില്ലയിലെ വണ്ടി പെരിയാർ എന്ന സ്ഥലത്തെ 6 വയസ്സുകാരിയുടെ ക്രൂരമായ കൊലപാതകം വളരെ വേദനിപ്പിക്കുന്നതാണ്. പ്രതിയെന്നു സംശയിക്കുന്ന അയൽവാസിയായ യുവാവിനെ police അറസ്റ്റും ചെയ്തു. ഇതിനു മുമ്പ് സ്വർണ കള്ളക്കടത്തുമായി ബന്ധപെട്ടു അർജുൻ എന്ന യുവാവിനേ അറസ്റ്റ് ചെയ്തിരുന്നല്ലോ. പക്ഷെ ഈ രണ്ടു സംഭവത്തിലും പ്രതികൾ DYFI പ്രവർത്തകർ ആയിപോയി എന്ന കാരണത്താൽ ആ പ്രസ്ഥാനത്തെ അനാവശ്യമായി കരിവാരി തേക്കുന്ന രീതിയിൽ കുറെ posts, comments കാണുകയുണ്ടായി. അത് ശരിയല്ല. ഒരു വ്യക്തി ചെയ്ത തെറ്റിന് ഒരു സംഘടനയെ വിമർശിക്കുന്നത് ശരിയല്ല. എന്ത് തെറ്റ് ചെയ്യുമ്പോഴും ഇരയുടെയും, പ്രതിയുടെയും മതം , വിശ്വസിക്കുന്ന പാർട്ടി ഇതൊക്കെ നോക്കി മാത്രം കമന്റ്സിലൂടെ തമ്മിലടിക്കുന്ന പ്രവണത കേരളത്തിൽ കൂടി വരുന്നു. ഇത് ശരിയല്ല. പകരം പ്രതികൾ ചെയ്ത തെറ്റിനെ മാത്രം എതിർക്കുക. ഇവനെപോലെയുള്ളവന്മാർക്ക് നല്ല ശിക്ഷ കിട്ടുവാൻ പ്രാർത്ഥിക്കുക.

മുമ്പ് കത്വവയിലും ഉന്നാവയിലും പിഞ്ചു കുട്ടികളെ പീഡിപ്പിച്ച് കൊലപെടുത്തിയ സമയത്തും കേരളത്തിൽ പലരും ഇതുപോലെ രാഷ്ട്രീയം നോക്കി മാത്രമായി അഭിപ്രായം പറഞ്ഞിരുന്നു. ഇതൊന്നും ശരിയല്ല. ഒരു വ്യക്തി ചെയ്ത തെറ്റിന് അവർ വിശ്വസിക്കുന്ന പാർട്ടിയെയോ , സംഘടനയെയോ വിമർശിക്കുന്നത് ശരിയല്ല. (വാൽകഷ്ണം …..എല്ലാ മതത്തിലും എല്ലാ പാർട്ടിയിലും ഉണ്ടാവും ഇങ്ങനത്തെ കുറെ ക്രിമിനൽ സ്വഭാവം ഉള്ള മനുഷ്യർ ..അവരെ ഒറ്റക്കെട്ടായി എതിർക്കപ്പെടേണ്ടതിന് പകരം പ്രതികളുടെ പാർട്ടിയും മതവും ചികഞ്ഞു പോവുന്ന രീതിയോട് പുച്ഛം മാത്രം .) ക്രൂരമായി കൊലചെയ്യപ്പെട്ട വണ്ടി പെരിയാറിലെ കുട്ടിക്ക് പ്രണാമം. യഥാർത്ഥ പ്രതികൾക്ക് അവർ അർഹിച്ച ശിക്ഷ ബഹുമാനപെട്ട കോടതി നൽകും എന്ന് വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button