KeralaLatest NewsNewsCrime

വണ്ടിപ്പെരിയാർ കേസ്: പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി അർജുനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച് കെട്ടിത്തൂക്കിയ പ്രതി അർജുനെ സംഘടനയിൽ നിന്നും പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ. പ്രതിയായ അർജുനെ പാർട്ടി സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐ നിലപാട് വ്യക്തമാക്കിയത്.

കേസിലെ പ്രതിയായ അർജുന്റെ പാർട്ടിബന്ധം പുറത്തായതോടെ കേരളത്തിലെ സാംസ്കാരിക നായകർ മൗനത്തിലായിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിലെ കുഞ്ഞു ആയതുകൊണ്ടും പ്രതി സഖാവായതുകൊണ്ടുമാണ് കേരളത്തിലെ സാംസ്‌കാരിക നായകർ വിഷയത്തിൽ പ്രതികരിക്കാത്തതെന്ന വിമർശനമാണുയർന്നത്.

Also Read:രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ‘പാഷൻ ഫ്രൂട്ട്’

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളില്‍ അന്തിച്ചർച്ചകളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നവർ വണ്ടിപ്പെരിയാറിൽ മൗനം ആചരിക്കുകയാണ്. ചിലര്‍ ഡിവൈഎഫ്‌ഐക്കാരനാണ് പ്രതിയെന്ന് പറയാതെ പ്രതികരിച്ചുവെന്ന് വരുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ശക്തമായതോടെയാണ് ഡി.വൈ.എഫ്.ഐ പരസ്യ പ്രതികരണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button