കോട്ടയം: വൈക്കത്ത് എക്സൈസ് റെയ്ഡിൽ വിപണിയിൽ ഒന്നര ലക്ഷം രൂപ വില വരുന്ന കഞ്ചാവും 35 ലിറ്റര്‍ വാറ്റ് ചാരായവും എക്സൈസ് പിടികൂടി. വൈക്കം വെള്ളൂര്‍ ഇറുമ്പയം കല്ലുവേലില്‍ അനില്‍ ചാക്കോയുടെ വീട്ടില്‍ നിന്നും, സമീപമുള്ള ഷെഡില്‍ നിന്നുമാണ് 35 ലിറ്റര്‍ വാറ്റ് ചാരായവും 01.415 കി.ഗ്രാം കഞ്ചാവും വാറ്റുപകരണവും എക്സൈസ് പിടിച്ചെടുത്തത്. പ്രതി അനില്‍ ചാക്കോയ്ക്ക് എതിരെ അബ്കാരി ആക്റ്റിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഒന്നര ലക്ഷം രൂപ വരെ വിലവരുമെന്നാണ് നിഗമനം. പരിശോധനയിൽ വില്പന ലക്ഷ്യമാക്കി ചെറിയ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വില്പനക്കായി സൂക്ഷിച്ചിരുന്ന 35 ലിറ്റർ ചാരായവും പിടിച്ചെടുത്തു.
വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ റ്റി.എം മജുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്റ്റര്‍ അനില്‍കുമാര്‍.കെ.എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രതീഷ്കുമാര്‍.പി, തന്‍സിര്‍ ഇ.എ, ശ്യാംകുമാര്‍.എസ്, സനല്‍ എന്‍.എസ് എന്നിവര്‍ റെയ്ഡിൽ പങ്കെടുത്തു.
Post Your Comments