ന്യൂഡൽഹി: സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയാണ് യെച്ചൂരിയുടെ പ്രതികരണം.
Read Also : ക്ഷീരകര്‍ഷകരെ സഹായിക്കാൻ പാല്‍വില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് മിൽമ
കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തുക ലോണ്‍ നല്‍കി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും യെച്ചൂരി ആരോപിച്ചു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഹകരണ വകുപ്പ് ഏറ്റെടുത്തതോടെ സി പി എം പാർട്ടിയുടെ ഭയം കൂടിയെന്ന് നിരീക്ഷകർ പറയുന്നു. കേന്ദ്ര സഹകരണ മന്ത്രാലയം വന്നതോട് കൂടി തങ്ങൾ കയ്യടക്കി വച്ചിരിക്കുന്ന സഹകരണ ബാങ്കുകൾ കേന്ദ്രത്തിന്റെ കീഴിലാകുമോ എന്ന പേടിയാണ് സിപിഎമ്മിനെന്നാണ് നിരീക്ഷകർ പറയുന്നത്.
Post Your Comments