Latest NewsNewsIndia

അടുപ്പിലേയ്ക്ക് സാനിറ്റൈസര്‍ ഒഴിച്ചു: എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

ചെന്നൈ: അടുപ്പിലേയ്ക്ക് സാനിറ്റൈസര്‍ ഒഴിച്ച് ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീരാം(13) ആണ് മരിച്ചത്. ട്രിച്ചിയിലെ വിരാകുപേട്ട ഭാരതി നഗറിലാണ് സംഭവം.

Also Read: കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ പി.വി. ശ്രീനിജിന്‍ എംഎൽഎ: ആരോപണങ്ങളുമായി സാബു എം.ജേക്കബ്

ശ്രീരാം തന്റെ സുഹൃത്തുക്കളോടൊപ്പം വീട്ടുവളപ്പില്‍ കശുവണ്ടി ചുടുകയായിരുന്നു. ഇതിനിടെ തീ നന്നായി കത്തിക്കുന്നതിനായി ശ്രീരാം അടുപ്പിലേയ്ക്ക് സാനിറ്റൈസര്‍ ഒഴിച്ചു. തുടര്‍ന്ന് സാനിറ്റൈസറിന്റെ കുപ്പി കൈവശം വെച്ചിരുന്ന ശ്രീരാമിലേക്ക് തീ അപ്രതീക്ഷിതമായി പടരുകയായിരുന്നു. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി കുട്ടിയുടെ ശരീരത്തിലെ തീ അണച്ചു.

ഗുരുതരമായി പൊള്ളലേറ്റ ശ്രീരാമിനെ ഉടന്‍ തന്നെ ട്രിച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button