Latest NewsNewsIndia

പ്രകൃതിവാതകം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമ്പദ്ഘടനയുടെ വികസനത്തിന് വേണ്ടി പ്രയത്‌നിക്കും : പെട്രോളിയം മന്ത്രി

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ പുനസംഘടനയിലാണ് മുന്‍ വ്യോമയാന വകുപ്പ് മന്ത്രിയായ ഹര്‍ദീപ് സിങ് പുരി പെട്രോളിയം വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്

ന്യൂഡല്‍ഹി : പ്രകൃതി വാതകത്തിന്റേയും അസംസ്കൃത എണ്ണയുടേയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രധാനമന്ത്രിയുടെ സ്വയംപര്യാപ്ത ഭാരതമെന്ന കാഴ്ചപ്പാടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ പുനസംഘടനയിലാണ് മുന്‍ വ്യോമയാന വകുപ്പ് മന്ത്രിയായ ഹര്‍ദീപ് സിങ് പുരി പെട്രോളിയം വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്. നേരത്തെ ഉണ്ടായിരുന്ന ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനത്തും അദ്ദേഹം തുടരും.

Read Also  : ‘അബോർഷൻ പാപം! കുഞ്ഞിനെ നിനക്ക് പ്രസവിച്ചാൽ പോരെ, വളർത്തുന്നത് ഞങ്ങളല്ലേ’: സാറാസ് ചർച്ചയാകുമ്പോൾ

സുപ്രധാന വകുപ്പിന്റെ മന്ത്രിയായി തിരഞ്ഞെടുത്തുകൊണ്ട് പ്രധാനമന്ത്രി തന്നിലേല്‍പ്പിച്ച വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്ന് ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. പുതിയതായി ചുമതലേയല്‍പ്പിച്ച വകുപ്പില്‍ ഏറെ സാധ്യതകളും വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button