
കൊച്ചി: വായോ വെപ്പൺ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സിനിമാപ്രവർത്തക ഐഷ സുൽത്താനയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസ് ആണ് കേസിൽ ആയിഷയെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഐഷയുടെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് കവരത്തി പോലീസ് ഐഷയെ ചോദ്യം ചെയ്യുന്നത്.
നേരത്തേ, ഐഷ സുൽത്താനയ്‌ക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹകുറ്റം കേസിന്റെ പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിനും നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായാണ് ആയിഷയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.
Post Your Comments