കൊച്ചി: സംസ്ഥാനത്ത് വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾ അനേകമാണ്. കിറ്റെക്സിന്റെ കേരളത്തിൽ നിന്നുള്ള പിന്മാറ്റത്തോടെ അത് പുറം ലോകമറിഞ്ഞു. അത്തരമൊരു സാഹചര്യത്തിലാണ് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കാന്‍ വ്യവസായി മന്ത്രി പി രാജീവ് ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി ആരംഭിക്കാൻ ലക്ഷ്യമിടുന്നത്.
കിറ്റക്സിന്റെ പരാതിക്ക് പിന്നാലെയാണ് വ്യവസായമന്ത്രി ജില്ലകളില്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത വ്യാഴാഴ്ച മുതലാണ് പരിപാടിയുടെ ആരംഭം. ജില്ലാകേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ പരാതികള്‍ മന്ത്രിയെ നേരിട്ട് അറിയിക്കാം. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡയറക്ടര്‍ തദ്ദേശവകുപ്പ് ലീഗല്‍ മെട്രോളജി ഉള്‍പ്പടെ വിവിധ വകുപ്പ് മേധവികളും പരിപാടിയില്‍ മന്ത്രിക്കൊപ്പം പങ്കെടുക്കും.
‘മീറ്റ് ദ മിനിസ്റ്റർ’ പദ്ധതി ഏറണാകുളത്താണ് ആദ്യം ആരംഭിക്കുന്നത്. 16 ന് തിരുവനന്തപുരത്തും 19ന് കോട്ടയത്തുമായി പരിപാടി നടക്കും. മറ്റ് ജില്ലകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Post Your Comments