
കോഴിക്കോട് : ലോകത്തിന്റെ ഏത് കോണിൽ പോയാലും മോദിയുടെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് പറയുന്നതിൽ അഭിമാനമാണ് ഉണ്ടാകുന്നതെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റും മുൻ കാലിക്കറ്റ് വി.സിയുമായ എം അബ്ദുൽസലാം. മോദിയെ നഷ്ടപ്പെട്ടാൽ പിതാവിനെ നഷ്ടപ്പെട്ടത് പോലെയാകും അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ചയുടെ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം
അദ്ദേഹത്തിന്റെ ബുദ്ധി, സമർപ്പണം, കാഴ്ച്ചപ്പാട് എന്നിവയെല്ലാം നമുക്ക് എല്ലാ കാലത്തും ഉണ്ടാകണമെന്ന് എന്നും പ്രാർത്ഥിക്കാറുണ്ടെന്നും അബ്ദുൾ സലാം പറഞ്ഞു. മോദിയെന്നത് നന്മയുടെ ഒരു കേദാരം മാത്രമല്ല. നല്ല നേതൃത്വം, പ്രവർത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഗുണങ്ങളാണ്. ലോകത്തെ വിറപ്പിക്കുന്ന ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോദിയെ കാണുമ്പോൾ മുട്ട് വിറക്കുന്നതിനാലാണെന്നും അബ്ദുൾ സലാം പറഞ്ഞു.
Read Also : സന്ധികളിലെ വേദനയ്ക്ക് പരിഹാരം മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച വെള്ളം
കേരളത്തിൽ ന്യുനപക്ഷങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം പിടിക്കാൻ സാധിക്കുകയുള്ളു. അതിനാൽ ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിക്കണം. അവരുടെ ഉത്കണ്ഠയും ഭയവും മനസിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കണമെങ്കിൽ ഇതു കൂടിയേ തീരു. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുവില്ല, സ്ഥിരം മിത്രവുമില്ല. നമ്മുടെ ആരുടെയും ഭാഗത്ത് നിന്ന് വെറുപ്പ് വളർത്തുന്ന വാക്കോ പ്രയോഗങ്ങളോ ഉണ്ടാകരുതെന്നും അബ്ദുല്‍ സലാം വ്യക്തമാക്കി.
Post Your Comments