COVID 19KeralaLatest NewsNewsIndia

രാജ്യത്തെ നാലരലക്ഷം കൊവിഡ് രോഗികളില്‍ ഒരു ലക്ഷവും കേരളത്തിലാണെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് കരകയറുമ്പോഴും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കയ്ക്ക് വകവയ്ക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും നിലവില്‍ കേരളത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്ത് ശരാശരി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.1 ആണെങ്കില്‍ കേരളത്തില്‍ ഇത് പത്തിനു മുകളിലാണ്. രാജ്യത്തെ നാലരലക്ഷം കൊവിഡ് രോഗികളില്‍ ഒരു ലക്ഷവും കേരളത്തിലാണ്. വീടുകളില്‍ നിന്നാണ് വലിയ രീതിയില്‍ രോഗവ്യാപനം നടക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. റൂം ക്വാറന്റീന്‍ പാലിക്കുന്നതിലെ വീഴ്ചയും കൊവിഡ് രോഗികളെ വീടുകളില്‍ നിന്നും മാറ്റാത്തതുമാണ് ഇതിന് പ്രധാനകാരണമാവുന്നതെന്നാണ് വിദഗ്ദർ പറയുന്നത്.

അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച 14,373 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂർ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂർ 947, ആലപ്പുഴ 793, കോട്ടയം 662, കാസർഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button