
ന്യൂഡൽഹി : രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ 11 വനിതകളെ മന്ത്രിമാരാക്കിയതില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഫെമിനിസം എന്നത് യാഥാര്‍ത്ഥ്യമാവേണ്ട ഒന്നാണ്. പുതിയ മന്ത്രി സഭയിലൂടെ മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്നാണ് കങ്കണ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഫെമിനിസം ഒരു തീയറി മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാവണം. അതുപോലെ മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്’-കങ്കണ കുറിച്ചു.
Read Also : എന്റെ കഥ ഞാൻ സിനിമയാക്കി, കാത്തിരുന്ന് കാണുക: ‘ഫ്ലഷ്’ സിനിമയെക്കുറിച്ച് ഐഷ സുൽത്താന
ഇന്നലെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ നടന്നത്. വൈകീട്ട് ആറ് മണിയോടെ ആരംഭിച്ച ചടങ്ങ് 7.30 ഓടെയാണ് പൂര്‍ത്തിയായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. നിയുക്ത മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ നിലവിലുള്ളത്. പുതിയ മന്ത്രിസഭയില്‍ 11 മന്ത്രിമാര്‍ വനിതകളാണ്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Post Your Comments