Latest NewsKeralaNewsIndia

ജാമ്യം കിട്ടിയില്ലെങ്കിൽ ഇബ്രാഹീമിനും സ്റ്റാൻ സാമിയുടെ അവസ്ഥ തന്നെയാകും ഉണ്ടാവുക: പ്രതിഷേധവുമായി മാവോയിസ്റ്റുകൾ

തൃശൂര്‍:

ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകൻ ഫാദര്‍ സ്റ്റാൻ സാമിയുടെ മരണത്തിൽ പ്രതിഷേധവുമായി മാവോയിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഇബ്രാഹീമിനും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ചികിത്സയ്ക്കായി ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇദ്ദേഹത്തിനും സ്റ്റാൻ സാമിയുടെ അവസ്ഥ തന്നെയാകും ഉണ്ടാവുക എന്നും മാവോയിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ഇബ്രാഹീമിനു എത്രയും പെട്ടന്ന് ജാമ്യം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളാണ് പ്രതിഷേധിച്ചത്. നിരാഹാരമിരുന്നാണ് ഇവർ പ്രതിഷേധമറിയിച്ചത്. രൂപേഷടക്കമുള്ള പത്തോളം മാവോയിസ്റ്റുകളാണ് ജയിലില്‍ സമരം നടത്തിയത്. സ്റ്റാന്‍ സ്വാമിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ നൽകിയ ഹർജി തള്ളിയതിൽ പ്രതിഷേധിച്ചായിരുന്നു നിരാഹാരം. ദരിദ്രരോടും താഴേക്കിടയിലുള്ളവരോടും സ്വാമി കാണിച്ച പ്രതിബദ്ധത തനിക്ക് പ്രചോദനമാണെന്നും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രൂപേഷ് ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍, അത്തരം കീഴ് വഴക്കങ്ങള്‍ ഇല്ലെന്നും ഇവയൊന്നും അനുവദിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.

ഇതിനു പിന്നാലെയാണ് പ്രതിഷേധത്തിന്റെ ഭാഗമായി രൂപേഷും സുഹൃത്തുക്കളും ചൊവ്വാഴ്ച ഉപവാസം തുടങ്ങിയതായി രൂപേഷിന്റെ ഭാര്യയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ഷൈന വ്യക്തമാക്കിയത്. എന്നാൽ, ഇത്തരം സമരത്തെ കുറിച്ച് അറിവില്ലെന്നായിരുന്നു ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button