അഹമ്മദാബാദ്: അടിച്ചു ഫിറ്റായി പോത്തുകള്‍. അതിനു പിന്നാലെ കുടുങ്ങിയത് കള്ള വാറ്റുകാര്‍. മദ്യ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മദ്യം അകത്തു ചെന്നതോടെ പോത്തുകള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങി.
പോത്തുകള്‍ അസാധാരണമായി പെരുമാറുകയും വായില്‍ നിന്ന് നുരയും പതയും വരികയും ചെയ്തതോടെ ഉടമകൾ മൃഗ ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡോക്ടര്‍ പോത്തുകളെ പരിശോധിച്ചെങ്കിലും അസുഖമൊന്നും ഉള്ളതായി കണ്ടെത്താനായില്ല. പോത്തുകള്‍ കഴിച്ച ഭക്ഷണവും കുടിവെള്ളവും പരിശോധിച്ചപ്പോൾ വെള്ളത്തിന് പ്രത്യേക ഗന്ധവും നിറം മാറ്റവും കണ്ടതോടെയാണ് വെള്ളത്തില്‍ മദ്യം കലര്‍ന്നിട്ടുള്ളതായി ഡോക്ടര്‍ക്ക് സംശയം തോന്നി. അതിനു ശേഷം വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ ജല സംഭരണി പരിശോധിച്ചപ്പോൾ കുപ്പികളിലാക്കി സൂക്ഷിച്ച മദ്യം ശ്രദ്ധയിപ്പെട്ടു. വെള്ളത്തില്‍ ഇറക്കിവെച്ചിരുന്ന കുപ്പികളില്‍ ചിലത് പൊട്ടിയിരുന്നു. അതില്‍നിന്നുള്ള മദ്യം കലര്‍ന്ന വെള്ളം കുടിച്ചാണ് പോത്തുകള്‍ ഫിറ്റായത്.
read also: കേരളത്തിന് വീണ്ടും 1657.58 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്രം
മദ്യ ശേഖരം കണ്ടെത്തിയതോടെ മൃഗ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയും 2,000 രൂപയോളം വിലവരുന്ന 100 കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ 2 കർഷകർ അറസ്റ്റിലായി.
Post Your Comments