Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ബുധനാഴ്ച്ച സംസ്ഥാനത്ത് കേസെടുത്തത് നാലായിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4260 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1368 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2101 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10208 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 44 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കോവിഡ് ഭേദമായ പുരുഷന്മാരുടെ ലിംഗ കോശങ്ങളിൽ വൈറസിന്റെ സാന്നിധ്യം: ഉദ്ധാരണക്കുറവ് ഉണ്ടാകുന്നതിന്റെ കാരണമിത്

തിരുവനന്തപുരം സിറ്റിയിൽ 434 കേസുകൾ രജിസ്റ്റർ ചെയ്തു. 34 പേരാണ് അറസ്റ്റിലായത്. 123 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 407 കേസുകൾ രജിസ്റ്റർ ചെയ്യുകയും 186 പേർ അറസ്റ്റിലാകുകയും 242 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 726 കേസുകളും കൊല്ലം സിറ്റിയിൽ 1575 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 434, 34, 123
തിരുവനന്തപുരം റൂറൽ – 407, 186, 242
കൊല്ലം സിറ്റി – 1575, 78, 16
കൊല്ലം റൂറൽ – 726, 40, 72
പത്തനംതിട്ട – 63, 45, 65
ആലപ്പുഴ- 44, 9, 78
കോട്ടയം – 222, 235, 327

Read Also: തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഴിച്ചുപ്പണി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നും ടിക്കാറാം മീണയെ മാറ്റി

ഇടുക്കി – 62, 17, 9
എറണാകുളം സിറ്റി – 80, 22, 7
എറണാകുളം റൂറൽ – 74, 13, 108
തൃശൂർ സിറ്റി – 34, 34, 62
തൃശൂർ റൂറൽ – 25, 46, 227
പാലക്കാട് – 120, 180, 22
മലപ്പുറം – 114, 143, 29
കോഴിക്കോട് സിറ്റി – 32, 32, 13
കോഴിക്കോട് റൂറൽ – 74, 138, 9
വയനാട് – 62, 0, 131
കണ്ണൂർ സിറ്റി – 55, 55, 52
കണ്ണൂർ റൂറൽ – 18, 18, 230
കാസർഗോഡ് – 39, 43, 279

Read Also: ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി കേരളത്തിലെ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അംഗീകാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button