COVID 19KeralaLatest NewsNews

കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ നൽകിയ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ മറിച്ചു വിറ്റെന്ന് ആരോപണം

കൊല്ലം : കൊല്ലം സ്വദേശിയായ സനിൽ ജി ആനന്ദ് ആണ് തന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തർ വിൽപ്പന നടത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. കൊറോണ കാലത്ത് സാധാരണക്കാരെ സഹായിക്കാൻ ഡി വൈ ഫ് ഐ കിഴക്കെകല്ലട യൂണിറ്റിനാണ് സനിൽ വാഹനം നൽകിയത്. എന്നാൽ ഡിവൈഎഫ്‌ഐ പ്രവർത്തർ വാഹനം മറിച്ചു വിൽക്കുകയായിരുന്നു.

Read Also : അഞ്ചു വയസുകാരി കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ : അമ്മ കസ്റ്റഡിയിൽ 

കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി വാഹനം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സനിൽ തന്റെ മാരുതി ഒമ്‌നി വാൻ നൽകുകയായിരുന്നു. വാഹനത്തിന്റെ വാടക പാർട്ടിയിൽ നിന്നും വാങ്ങിത്തരാമെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉറപ്പ് നൽകിയിരുന്നു. പക്ഷെ അത് വേണ്ടെന്ന് പറഞ്ഞു.

എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും വാഹനം തിരികെ തരാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അത് മറിച്ചു വിറ്റെന്ന കാര്യം അറിഞ്ഞത്. ഇത് കമ്മ്യൂണിസം അല്ല… പക്കാ ഗുണ്ടായിസം ആണെന്നും സനിൽ പറഞ്ഞു. 2018 ഡിസംബർ മാസം മുതൽ പ്രതിമാസം 8100 രൂപാ വീതം വാഹനത്തിന് ഇഎംഐ അടയക്കുന്നുണ്ട്. ഈ കാലയളവിൽ 2,35,000 രൂപയോളം ഇഎംഐ അടച്ചുകഴിഞ്ഞെന്നും സനൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button