തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ നല്‍കുന്നില്ലെന്ന് റേഷന്‍ വ്യാപാരികളുടെ പരാതി. കഴിഞ്ഞ 9 മാസമായി കമ്മീഷന്‍ ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കിറ്റ് ഒന്നിന് 7 രൂപ എന്ന നിരക്കില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കുമെന്ന കണക്കിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തോളമായി കമ്മീഷന്‍ ഇനത്തില്‍ വലിയ തുക കുടിശികയായി തുടരുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ തങ്ങളെ തഴഞ്ഞെന്ന്് വ്യാപാരികള്‍ ആരോപിച്ചു.
കിറ്റിന്റെ കമ്മീഷന്‍ നല്‍കുന്നതിന് പകരം സ്‌പെഷ്യല്‍ അരി എടുക്കുമ്പോള്‍ നല്‍കേണ്ട തുകയിലെ കമ്മീഷനില്‍ ഇളവ് ചെയ്താല്‍ മതിയെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ അനുകൂലമായ തീരുമാനമുണ്ടായിട്ടില്ല.
Post Your Comments