COVID 19Latest NewsNewsIndia

കെട്ട കാലത്ത് കൈത്താങ്ങായ് കേന്ദ്രം: വൈദ്യുതി ചാർജ്ജിൽ വലിയ മാറ്റങ്ങൾ, 100 യൂണിറ്റ് വരെ സൗജന്യം

ഡെറാഡൂണ്‍: കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്. വൈദ്യുതി ഉപഭോക്താക്കൾക്കാണ് കേന്ദ്ര സർക്കാറിന്റെ പുതിയ പ്രഖ്യാപനം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് ഊര്‍ജവകുപ്പ് മന്ത്രി ഹാരക് സിങ് റാവത്താണ് ഈ ജനപ്രിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ കൃത്യമായ ഇടപെടലാണ് ഈ പദ്ധതിയിൽ ഉണ്ടായിരിക്കുന്നത്.

Also Read:മദ്യം കുടിച്ച്‌ ‘ഫിറ്റ്’ ആയ പോത്തുകൾക്ക് വിചിത്ര പെരുമാറ്റം, കള്ളവാറ്റ് കൈയോടെ പൊക്കി പോലീസ്

കോവിഡ് വലിയ തോതിൽ മനുഷ്യ ജീവിതത്തെയും, സാമൂഹികാന്തരീക്ഷത്തെയും ബാധിച്ച അവസ്ഥയിലാണ് ഈ പ്രഖ്യാപനം.
സംസ്ഥാനത്ത് ആകെ 13 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്. ഇതില്‍ പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്നവര്‍ വൈദ്യുതി ചാര്‍ജ് നല്‍കേണ്ടതില്ല. 101 മുതല്‍ 200 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുമെന്നതാണ് പ്രഖ്യാപനം.

പ്രതിമാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ് ഉണ്ടായിരിക്കുകയെന്ന് ഹാരക് സിങ് റാവത്ത് അറിയിച്ചിട്ടുണ്ട്. കോവിഡിൽ ജോലിയില്ലാതെ വലയുന്നവർക്കും സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും ഈ പദ്ധതി വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button