കൊച്ചി : ബയോ വെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട അയിഷ സുല്‍ത്താന സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഫ്ലഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന് അരുണ്‍ ഗോപി, ആന്റോ ജോസഫ്, ബാദുഷ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര് പങ്കുവച്ചു.
ലക്ഷദ്വീപ് വിഷയത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചായിരിക്കും സിനിമ എന്ന് ഐഷ സുല്‍ത്താന നേരത്തെ പറഞ്ഞിരുന്നു. ഒരു പ്രമുഖ ചാനലിൽ നടത്തിയ പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്. ‘സിനിമ എന്റെ കഥയാണ്. ഞാന്‍ ഇപ്പോ അനുഭവിച്ച പ്രശ്നങ്ങള്‍ തന്നെ സിനിമയാക്കിയാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ ഉടനെ തന്നെ അത് സിനിമയാക്കും. ഞാന്‍ എന്താണ് ഫേസ് ചെയ്തത്. ഞാന്‍ സഞ്ചരിച്ച വഴികള്‍. എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെട്ടത് എന്നുള്ളതിനെ കുറിച്ച് ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തതയുണ്ടാവും. സിനിമയില്‍ അത് ഓരോ സീന്‍ ബൈ സീനായി കൊണ്ട് വരാന്‍ സാധിക്കും. കാത്തിരിന്ന് കാണുന്നതായിരിക്കും നല്ലത്’-ഐഷ സുല്‍ത്താന പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐഷ തന്നെയാണ്. ബീന കാസിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാസിമാണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments