KeralaLatest News

കണ്ണമ്പ്രയിൽ റൈസ്മിൽ നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ വൻ അഴിമതി: പ്രശാന്ത് ശിവൻ വിജിലൻസിൽ പരാതി നൽകി

വടക്കഞ്ചേരി, കണ്ണമ്പ്ര മാങ്ങോട് എന്ന പ്രദേശത്തെ 27.66 ഏക്കർ ഭൂമി വാങ്ങിയതിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ട്.

പാലക്കാട് : വടക്കഞ്ചേരി കണ്ണമ്പ്രയിൽ 2020ജൂലൈയിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച റൈസ്മിൽ നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ വലിയ രീതിയിലുള്ള അഴിമതിയെന്ന ആരോപണവുമായി യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ. ഇത് സംബന്ധിച്ച് വിജിലൻസിൽ യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പരാതി നൽകി. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് പ്രശാന്ത് പറഞ്ഞു.

’75 കോടി രൂപ ചെലവിൽ നിരവധി സഹകരണസംഘങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘പാപ്കോസ്’ എന്നപേരിൽ ആരംഭിക്കുന്ന റൈസ് മില്ലിന്റെ ഭൂമിയേറ്റെടുക്കലിലാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിരിക്കുന്നത്. വടക്കഞ്ചേരി, കണ്ണമ്പ്ര മാങ്ങോട് എന്ന പ്രദേശത്തെ 27.66 ഏക്കർ ഭൂമി വാങ്ങിയതിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ട്. ഏക്കറിന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലത്തിന് 23ലക്ഷം രൂപ നൽകിയാണ് ഏറ്റെടുത്തിരിക്കുന്നത്.’

‘ നെൽപ്പാടങ്ങളിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരത്തായാണ് റൈസ് മില്ലിന് ആവശ്യമായ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വലിയ വാഹനങ്ങൾക്ക് കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഒരു കുന്നിൻ പ്രദേശമാണ് ഏറ്റെടുത്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഭൂമാഫിയകളെ സഹായിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിൽ നടത്തിയിട്ടുള്ള വൻഅഴിമതിയിൽ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളണം’ എന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ശിവൻ വിജിലൻസിൽ പരാതി നൽകി.

‘കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടും നിയമപരമായി യാതൊരുവിധ അന്വേഷണവും നടത്താതെ പാർട്ടി അന്വേഷണ കമ്മീഷനെ വച്ചുകൊണ്ട് അഴിമതിയെ ഒതുക്കി തീർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. നിയമപരമായ അന്വേഷണം നടക്കാത്ത പക്ഷം ശക്തമായ നിയമ പോരാട്ടാവും അതിശക്തമായ സമരവുമായി മുന്നോട്ട് പോകും’   പ്രശാന്ത് ശിവൻ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button