Latest NewsIndiaNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

30 കാരനായ പ്രതിയുടെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്​തത്

ന്യൂഡല്‍ഹി : പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹി ഭാവനയിലാണ് സംഭവം നടന്നത്. ​പ്രതിയുടെ അനന്തരവളായ 13-കാരി ജൂലൈ ഒന്നിന് ട്യൂഷന്​ പോകാന്‍ വിസമ്മതിച്ചപ്പോള്‍​ മാതാപിതാക്കള്‍ കാരണം അന്വേഷിച്ചു. അപ്പോഴാണ്​ കുട്ടി പീഡന വിവരം മാതാപിതാക്കളോട്​ വെളിപ്പെടുത്തിയത്​.​ സംഭവം ആരോടും വെളിപ്പെടുത്തരുതെന്ന് പറഞ്ഞ്​ അയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്​തതായി മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

30 കാരനായ പ്രതിയുടെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്​തത്​. ദിവസം 10ത്തിലധികം കുട്ടികള്‍ക്ക്​ ഇയാള്‍ വീട്ടില്‍ വെച്ച്‌​ ട്യൂഷന്‍ എടുക്കുന്നതായി പൊലീസ്​ പറഞ്ഞു. പ്രതിക്കെതിരെ പോക്​സോ പ്രകാരം കേസെടുത്തു.

Read Also  :  ആമസോണിന് പറ്റിയ വലിയ അബദ്ധം വൈറലായി: സാഹചര്യം മുതലെടുത്ത് ഉപഭോക്താക്കൾ

അറസ്റ്റിന്​​ പിന്നാലെ ഒമ്പത് വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയും പരാതിയുമായി മുന്നോട്ടു വന്നു. പ്രതി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച്‌​ കൊടുത്താണ്​ ചൂഷണം ചെയ്​തതെന്ന്​ കുട്ടി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌​ പൊതുജനം ഭാവനയില്‍ റോഡ്​ ഉപരോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button