ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ചെന്നിത്തലയുടെ വിമർശനം. ഇത് ജനാധിപത്യവിരുദ്ധവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
Also Read:ആശുപത്രിയില്‍ കാല്‍ ചങ്ങലയ്ക്കിട്ട വൃദ്ധന്‍ സ്റ്റാന്‍ സ്വാമിയെന്ന വ്യാജ പ്രചാരണം
സുപ്രീംകോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ സാമാന്യ മര്യാദയുണ്ടെങ്കില്‍ നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ധനമന്ത്രി കെ.എം.മാണി അഴിമതിക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. മാണി അഴിമതിക്കാരനാണെന്ന് കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിലാണ് ജോസ് കെ. മാണിയുടെ പാര്‍ട്ടി തുടരുന്നത്. അദ്ദേഹം നിലപാട് വ്യക്തമാക്കണം. കെ.എം.മാണി അഴിമതിക്കാരനാണെന്ന ഇടതു സര്‍ക്കാര്‍ നിലപാട് യുഡിഎഫ് അംഗീകരിക്കുന്നില്ലന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈകോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച് അഭിഭാഷകന്‍ നിരുത്തരവാദപരമായി പറഞ്ഞെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ അഭിപ്രായം. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭയിൽ കയ്യാങ്കളി നടത്തിയ അന്നത്തെ പ്രതികളാണ് ഇന്നത്തെ മന്ത്രിമാരിൽ പലരും. അതുകൊണ്ട് തന്നെയാണ് സർക്കാർ ഈ കേസ് പിൻവലിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്ന് വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്.
Post Your Comments