തിരുവനന്തപുരം∙ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഐബിയെ പഴിച്ച് സിബി മാത്യൂസ്. മറിയം റഷീദയുടെ അറസ്റ്റ് ഉള്‍പ്പെടെ എല്ലാം ഐബി ജോയിന്‍റ് ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാറിന്‍റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ചെയ്തത്. ഐബിയും റോയും നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് കേസെടുത്തത്. നമ്പി നാരായണന്റെയും രമണ്‍ ശ്രീവാസ്തവയുടെയും അറസ്റ്റിനു ശ്രീകുമാര്‍ സമ്മര്‍ദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സിബി മാത്യൂസ് പറയുന്നു.
മാലി വനിതകളുടെ മൊഴി ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറിയം റഷീദയ്ക്കും ഫൗസിയയ്ക്കും ഒപ്പം ആര്‍മി ക്ലബില്‍ സ്ക്വാഡ്രണ്‍ ലീഡര്‍ ബാസിന്‍ പോയി. ഇക്കാര്യം സിബിഐ കേസ് ഡയറിയില്‍ മറച്ചുവച്ചെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
അതേസമയം മുൻ ഗുജറാത്ത് ഡിജിപി ആയിരുന്ന ആർബി ശ്രീകുമാറിനെതിരെ വലിയ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. പ്രധാനമന്ത്രി മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇയാൾ പല വ്യാജ കേസുകളിലും കുടുക്കാൻ ശ്രമിച്ചിരുന്നത് പിന്നീട് സുപ്രീം കോടതിയിലും തെളിഞ്ഞിരുന്നു.
Post Your Comments