മോസ്‌കോ: റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. ഒരു കുട്ടിയടക്കം 22 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി പുറപ്പെട്ട വിമാനമാണ് തകർന്നത്. റഷ്യയുടെ കിഴക്കേ അറ്റത്താണ് വിമാനം തകർന്നു വീണതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 28 പേരും മരിച്ചതായാണ് വിവരം.
അന്റൊനോവ് എഎൻ-26 എന്ന ഇരട്ട എൻജിൻ വിമാനമാണ് തകർന്നുവീണത്. പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്‌ലോവ്സ്‌ക്-കാംചാറ്റ്സ്‌കിയിൽ നിന്ന് പലാനയിലേക്ക് പോകവെയായിരുന്നു അപകടം. വിമാനം പുറപ്പെട്ട് കുറച്ച് സമയത്തിനകം വിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്ന് അധികൃതർ വിശദമാക്കി. വിമാനം കാണാതായ സമയം കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും അധികൃതർ പറയുന്നു.
Read Also: വാക്കുപാലിച്ച് സന്തോഷ് പണ്ഡിറ്റ് , തങ്ങളെ മറക്കുമെന്ന് കരുതിയവരെ അമ്പരപ്പിച്ച് താരം
Post Your Comments