Latest NewsKerala

കരിപ്പൂർ സ്വര്‍ണക്കടത്ത് : പ്രതി മുഹമ്മദ് ഷെഫീഖിന് ജയിലിൽ വധഭീഷണിയെന്ന് റിപ്പോർട്ട്

ഭീഷണിപ്പെടുത്തിയ വ്യക്തിയുടെ ഫോട്ടോ ഷെഫീക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊച്ചി: മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി മുഹമ്മദ് ഷെഫീഖിന് വധഭീഷണി. കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് വധഭീഷണിയെക്കുറിച്ച്‌ പറയുന്നത്. ചെര്‍പ്പുളശ്ശേരി സംഘത്തില്‍നിന്നാണ് ഷെഫീഖിന് ജയിലിനുള്ളില്‍ വധഭീഷണിയുണ്ടായത്. ഭീഷണിപ്പെടുത്തിയ വ്യക്തിയുടെ ഫോട്ടോ ഷെഫീക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്.

കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിനായി മൂന്നുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും കസ്റ്റംസിന് വിവരം ലഭിച്ചു. കൊടുവള്ളി, കോഴിക്കോട്, കണ്ണൂര്‍ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘങ്ങൾ തമ്മിൽ പലപ്പോഴും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്. കള്ളക്കടത്തു സ്വർണ്ണം കവർച്ച ചെയ്യുന്ന സംഭവങ്ങളും പതിവാണ്.

കൊടുവള്ളി സംഘത്തില്‍നിന്ന് അര്‍ജുന്‍ ആയങ്കിക്കും ഷെഫീഖിനും സംരക്ഷണം നല്‍കുമെന്ന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉറപ്പുനല്‍കിയെന്നും ഷെഫീക്കിന്റെ മൊഴിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button