KeralaLatest NewsNews

സാമൂഹിക വിരുദ്ധരുടെ ശല്യം : ചു​റ്റു​മ​തി​ല്‍ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് മെഡിക്കൽ കോളേജ് വി​ദ്യാ​ര്‍​ഥി​ക​ള്‍

കോ​ഴി​ക്കോ​ട് : മെഡിക്കൽ കോളേജ് കാമ്പസിന്റെ ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്ത്. വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രും രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​കു​മ്പോൾ പ​ല​പ്പോ​ഴും സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വു​ക​യാ​ണ്.

Read Also : രേഷ്മയുടെ റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കും : ഫേസ്ബുക്ക് ചാറ്റുകള്‍ വിണ്ടെടുത്ത് പരിശോധന നടത്തും 

തു​റ​ന്നി​ട്ട കാമ്പസ് ആ​യ​തി​നാ​ല്‍ ആ​ര്‍​ക്കും ക​യ​റി​യി​റ​ങ്ങാ​വു​ന്ന സ്ഥി​തി​യാ​ണ്. രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഹോ​സ്​​റ്റ​ലി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഭ​യ​ന്നാ​ണ് കാമ്പസിലൂടെ ന​ട​ക്കു​ന്ന​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. ആ​ര്‍​ക്കും ക​യ​റി​യി​റ​ങ്ങാ​വു​ന്ന ത​ര​ത്തി​ല്‍ തു​റ​ന്ന് കി​ട​ക്കു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാമ്പസിൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സു​ര​ക്ഷ​യി​ല്ല. അ​തി​നാ​ല്‍ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത​തി​നാ​ല്‍ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ള്‍​പ്പെ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്ന് കോ​ള​ജ് യൂണി​യ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ആ​റ് ത​വ​ണ​യാ​ണ് വിദ്യാർത്ഥികൾ പു​റ​ത്തു​ നി​ന്നു​ള്ള​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍, ജീ​വ​ന​ക്കാ​രു​ടെ ബാ​ഗ്, സ്വ​ര്‍​ണം ഉ​ള്‍​പ്പെ​ടെ മോ​ഷ​ണം പോ​വു​ക, പെ​ണ്‍​കു​ട്ടി​ക​​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക, മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ക തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളും നേ​രി​ടു​ന്നു​ണ്ടെ​ന്ന് കോ​ള​ജ് യൂണിയൻ പ്രി​ന്‍​സി​പ്പ​ലി​നെ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button