കോഴിക്കോട് : മെഡിക്കൽ കോളേജ് കാമ്പസിന്റെ ചുറ്റുമതില്‍ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. വിദ്യാര്‍ഥികളും ജീവനക്കാരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ പലപ്പോഴും സാമൂഹികദ്രോഹികളുടെ ആക്രമണത്തിന് ഇരയാവുകയാണ്.
തുറന്നിട്ട കാമ്പസ് ആയതിനാല്‍ ആര്‍ക്കും കയറിയിറങ്ങാവുന്ന സ്ഥിതിയാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നവര്‍ ഉള്‍പ്പെടെ ഭയന്നാണ് കാമ്പസിലൂടെ നടക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ആര്‍ക്കും കയറിയിറങ്ങാവുന്ന തരത്തില്‍ തുറന്ന് കിടക്കുന്ന മെഡിക്കല്‍ കോളജ് കാമ്പസിൽ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയില്ല. അതിനാല്‍ ചുറ്റുമതിലില്ലാത്തതിനാല്‍ സാമൂഹിക ദ്രോഹികളുടെ ആക്രമണമുള്‍പ്പെടെ വിദ്യാര്‍ഥികള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് കോളജ് യൂണിയന് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആറ് തവണയാണ് വിദ്യാർത്ഥികൾ പുറത്തു നിന്നുള്ളവരുടെ ആക്രമണത്തിന് ഇരയായത്. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍, ജീവനക്കാരുടെ ബാഗ്, സ്വര്‍ണം ഉള്‍പ്പെടെ മോഷണം പോവുക, പെണ്‍കുട്ടികളോട് മോശമായി പെരുമാറുക, മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയ പ്രശ്നങ്ങളും നേരിടുന്നുണ്ടെന്ന് കോളജ് യൂണിയൻ പ്രിന്‍സിപ്പലിനെ അറിയിച്ചു.
Post Your Comments