KeralaLatest NewsNews

ഡല്‍ഹി മോഡല്‍ കൂട്ടമാനഭംഗം കേരളത്തില്‍ : ബസിനകത്ത് അതിക്രൂര ബലാത്സംഗത്തിന് ഇരയായി യുവതി

കുന്ദമംഗലം: ഡല്‍ഹി മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി. കോഴിക്കോടാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. മാനസിക വൈകല്യമുള്ള യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38), പന്തീര്‍പാടം മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍(32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കൂടാതെ കേസിലുള്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

Read Also : അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് തന്നാല്‍ യുപി പോലീസിന് മുന്നില്‍ ഹാജരാകാം: ട്വിറ്റര്‍ ഇന്ത്യ എം.ഡി

ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചേവായൂരിലെ വീട്ടില്‍ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വെച്ച് സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ യുവതിയെ കയറ്റി കൊണ്ടുപോയി നിര്‍ത്തിയിട്ട ബസില്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാന്റിനടുത്ത് ഇറക്കി വിടുകയുമായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചതില്‍ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടര്‍ന്ന് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു.

പിടിയിലായ ഗോപീഷ് ബസ് തൊഴിലാളിയും മുഹമ്മദ് ഷമീര്‍ പ്രവാസിയുമാണ്. ഇയാള്‍ ഈ അടുത്ത കാലത്താണ് നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button