Latest NewsKeralaNews

സ്വർണ്ണക്കടത്തിൽ കുരുക്ക് മുറുകുന്നു: അർജുൻ ആയങ്കിയ്ക്ക് എസ്കോർട്ട് പോയ വാഹനം പിടിച്ചെടുത്തു

കാസര്‍ഗോഡ്: സ്വർണ്ണക്കടത്തിൽ അർജുൻ ആയെങ്കിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. രാമനാട്ടുകര അപകടമുണ്ടായ ദിവസം അര്‍ജുന്‍ ആയങ്കിക്ക് എസ്കോര്‍ട്ട് പോയ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. കാസര്‍ഗോഡ് നിന്നാണ് KL 60 G 91 90 സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂര്‍ സ്വദേശിയുടേതാണ് വാഹനം. കാറുടമ അടക്കം നാല് പേരെ കസ്റ്റംസ് ചോദ്യം ചെയ്തു.

Also Read:ഫൈനലിൽ അർജന്റീനയെ കിട്ടണം: ആഗ്രഹം നൈമറുടേത്

നിരന്തരമായ ചോദ്യം ചെയ്യലുകൾ കൂടുതൽ പേരിലേക്കാണ് സ്വർണ്ണക്കടത്തിന്റെ അന്വേഷണം സഞ്ചരിക്കുന്നത്. ടിപി കൊലക്കേസില്‍ ജയില്‍ കഴിയുന്ന കൊടി സുനിയും ഷാഫിയും കണ്ണൂര്‍ സ്വര്‍ണകടത്ത് സംഘത്തിന്റെ രക്ഷധികാരികളാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

ഒരു പാര്‍ട്ടിയെ മറയാക്കി സമൂഹമാധ്യമങ്ങള്‍ വഴി കള്ളക്കടത്ത് സംഘത്തിലേക്ക് ഇവര്‍ യുവാക്കളെ ആകര്‍ഷിച്ചെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസില്‍ അര്‍ജുന്‍ ആയങ്കിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം എറണാകുളത്തെ കോടതി തള്ളി.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു ജയിലില്‍ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘം സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കിയെന്ന ഗുരുതര വെളിപ്പെടുത്തലുകളാണ് കസ്റ്റംസ് കോടതിയില്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button