വൈക്കം: കൊവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ സംസ്കാരം നടത്താന്‍ പോയവര്‍ക്കെതിരെ കേസ് എടുത്തതായി ആരോപണം. സി.പി.ഐ തലയോലപ്പറമ്ബ് മണ്ഡലം സെക്രട്ടേറിയറ്റംഗം ആര്‍.ബിജുവിനും ഏതാനും എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കുമാണ് പൊലീസിന്റെ ഭാഗത്തു നിന്ന് അടുത്തിടെ ദുരനുഭവം ഉണ്ടായത്.
മേയ് 7,8 തീയതികളിലായി മറവന്തുരുത്ത് സ്വദേശികളായ ദമ്പതികള്‍ എറണാകുളത്തെ ആശുപത്രിയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. 7 ന് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം തൃപ്പൂണിത്തുറ നഗരസഭാ ശ്മശാനത്തില്‍ തലയോലപ്പറമ്ബില്‍ നിന്നെത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് സംസ്‌കരിച്ചത്. പിറ്റേന്ന് മരിച്ച ഭാര്യയുടെ സംസ്‌കാരത്തിനായി പി.പി.ഇ കിറ്റടക്കമുള്ള സാമഗ്രികളുമായി പോകുമ്ബോഴാണ് ഉദയംപേരൂരില്‍ എ.ഐ.വൈ.എഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്‌സിന്റെ വാഹനം പൊലീസ് തടഞ്ഞത്. എംഎൽഎ ഫോണില്‍ ബന്ധപ്പെട്ട് ഇവര്‍ സന്നദ്ധ പ്രവര്‍ത്തകരാണെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമേ ഇവരെ വിട്ടയച്ചുള്ളൂ.
read also: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് തന്നാല്‍ യുപി പോലീസിന് മുന്നില്‍ ഹാജരാകാം: ട്വിറ്റര്‍ ഇന്ത്യ എം.ഡി
എന്നാൽ തൃപ്പൂണിത്തുറ കോടതിയില്‍ നിന്ന് അന്നത്തെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നും അറിയിപ്പ് വന്നിരുന്നു.
Post Your Comments