തിരുവല്ല : തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ബി ജെ പി – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗര്‍ഭിണിയടക്കം ആറ് പേര്‍ക്ക് പരിക്ക്. സി.പി.എം മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ഇടമനത്തറ അനിലിന്റെ വീട്ടിലെ കിണറില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
Read Also : രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു : കോവിഡ് മുക്തി നിരക്കിൽ വൻ വർദ്ധനവ്
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര് മനു, ഇടമനത്തറ വൈശാഖിന്റെ ഭാര്യയും ഏഴു മാസം ഗര്‍ഭിണിയുമായ സുമി, കോളനി നിവാസികളായ അനില്‍, രതീഷ്, സൂരജ് , ജോബിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവിഭാഗങ്ങളിലുമായി 35 പേര്‍ക്കെതിരെ കേസെടുത്തതായി തിരുവല്ല സി.ഐ പറഞ്ഞു.
Post Your Comments