YouthLatest NewsMenNewsWomenBeauty & StyleLife StyleFood & CookeryHealth & Fitness

വീട്ടിൽ ക്യാരറ്റ് ഉണ്ടോ, എങ്കിൽ ഈ ഫേസ്പാക്ക് ഉപയോഗിച്ച് നോക്കൂ: ചർമ്മ സംരക്ഷണത്തിന് ചില പൊടിക്കൈകൾ

ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഫലപ്രദമാണ് ക്യാരറ്റ്. പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണിത്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്യാരറ്റ് സുലഭമാണ്. ഇത് ഭക്ഷിക്കുന്നതുപോലെ തന്നെ ശരീര സൗന്ദര്യത്തിന് വേണ്ടി ഉപയോഗിക്കാനും കഴിയും. വരണ്ട ചര്‍മമുള്ളവര്‍ക്ക് ക്യാരറ്റ് കൊണ്ടുള്ള ഫേസ് പാക്കുകൾ വളരെ ഫലപ്രദമാണ്.

ഫേസ് പാക്കുകൾ തയ്യാറാക്കേണ്ട വിധം

Also Read:വികസനം വാക്കുകളില്‍ മാത്രം, മലപ്പുറത്തെ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല : ഫാത്തിമ തഹിലിയ

ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫേസ് പാക്ക്

തൈര്, ക്യാരറ്റ് ജ്യൂസ്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയാം. തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ ഈ ഫേസ് പാക്ക് സഹായിക്കും.

കൂടുതൽ ഫലപ്രദമായ ഫേസ് പാക്ക്

ഒരു ക്യാരറ്റ് നല്ല പോലെ പേസ്റ്റാക്കി എടുക്കുക. ശേഷം ഈ പേസ്റ്റിലേക്ക് തൈര്, കടല മാവ്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിന് ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകാം. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ചര്‍മത്തില്‍ അധികമായി ഉണ്ടാകുന്ന എണ്ണ നീക്കം ചെയ്യാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button